സ്വതന്ത്ര തെരഞ്ഞെടുപ്പാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം വയ്ക്കുന്നതെന്നും ഇവിഎം വഴിയുള്ള വോട്ടിങ് മോഡി സ്വന്തം വിലാസത്തിലാക്കിയിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താമരയിൽ കുത്തിയാൽ രണ്ടോ മൂന്നോ വോട്ടാകും കമ്മ്യൂണിസ്റ്റു പാർട്ടിക്ക് കുത്തിയാൽ അത് വോട്ടാകില്ല. കൈപ്പത്തിയിൽ കുത്തിയാൽ വോട്ടുകാണില്ല. എന്ന അവസ്ഥയാണ് ഇന്ന്. അതു മാറണമെന്നും ബാലറ്റ് തെരഞ്ഞെടുപ്പ് ഫലത്തിന് അധിക സമയം എടുത്താലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ സിപിഐ ഒലവക്കോട്ട് നടത്തിയ കൂട്ട ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. കോച്ച് ഫാക്ടറി നൽകാം എന്നു പറഞ്ഞ് അന്നത്തെ യുപിഎ സർക്കാർ തുടങ്ങിവെച്ച കേരളത്തോടുള്ള അവഗണന മോഡിയും തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു. വൈകുന്നേരം നടന്ന സമാപന യോഗം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ പി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുമലതാ മോഹൻദാസ്, അസിസ്റ്റന്റ് സെക്രട്ടറി കെ ഷാജഹാൻ, ടി സിദ്ധാർത്ഥൻ, പൊറ്റശ്ശേരി മണികണ്ഠൻ, ഒകെ സെയ്തലവി, വി ചാമുണ്ണി, മുഹമ്മദ് മുഹ്‍സിന്‍ എംഎല്‍എ തുടങ്ങിയവർ സംസാരിച്ചു.
(0)Comments