ബുക്ക് ചെയ്ത എയർബിഎൻബി ഉടമയിൽ നിന്ന് 'സുന്ദരി' എന്ന് സന്ദേശം, ഭയം തോന്നി ബുക്കിംഗ് റദ്ദാക്കിയെന്ന് യുവതി

ബുക്ക് ചെയ്ത എയർബിഎൻബി ഉടമയിൽ നിന്ന് 'സുന്ദരി' എന്ന് സന്ദേശം, ഭയം തോന്നി ബുക്കിംഗ് റദ്ദാക്കിയെന്ന് യുവതി
View on original source
Category: Blend
Share
Archive
Like
ജോലി ആവശ്യങ്ങൾക്കായി മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്ത യുവതി, താമസം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എയർബിഎൻബി ബുക്കിംഗ് റദ്ദാക്കി. താമസസ്ഥലത്തിന്‍റെ ഉടമ തനിക്ക് ലഭിച്ച തിരിച്ചറിയൽ കാർഡ് കണ്ട ശേഷം 'സുന്ദരി' എന്ന് സന്ദേശമയച്ചതാണ് യുവതിയിൽ ഭയവും ആശങ്കയും ഉണ്ടാക്കിയത്. സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രാത്രി 10 മണിയോടെ വിമാനം ലാൻഡ് ചെയ്യുന്നതിനാൽ, ഓഫീസിന് അടുത്തുള്ളതും സ്വയം ചെക്ക് - ഇൻ ചെയ്യാനും സൗകര്യമുള്ള സ്ഥലമാണ് യുവതി ബുക്ക് ചെയ്തിരുന്നത്. എന്നാൽ, ഇതിനാവശ്യമായ കോഡ് ലഭിക്കുന്നതിനായി തിരിച്ചറിയൽ രേഖയുടെ പകർപ്പ് മുൻകൂട്ടി അയച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ നേരിട്ടെത്തുമ്പോഴാണ് പേപ്പർ പൂരിപ്പിച്ചു നൽകാറുള്ളതെങ്കിലും, ഇമിഗ്രേഷൻ ആവശ്യങ്ങൾക്കായിരിക്കാമെന്ന കരുതലിൽ യുവതി ഇത് കാര്യമാക്കിയില്ല. യാത്ര തിരിക്കുന്ന ദിവസം, താമസസ്ഥലത്തിന്‍റെ ഉടമയിൽ നിന്ന് യുവതിക്ക് ഒരു വാട്ട്‌സ്ആപ്പ് കോൾ വന്നു. പക്ഷേ, അവർക്ക് കോൾ എടുക്കാൻ സാധിച്ചില്ല. തുടർന്ന്, "ആക്സസ് കോഡ് ലഭിക്കുന്നതിനായി ഈ നമ്പറിലേക്ക് ഐഡി അയക്കുക" എന്ന് സന്ദേശം ലഭിച്ചു. ഇതിൻപ്രകാരം യുവതി ഐഡി കാർഡ് അയച്ചുകൊടുത്തു. എന്നാൽ, ഇതിന് മറുപടിയായി ഉടമയിൽ നിന്ന് വന്ന "സുന്ദരി" എന്ന സന്ദേശമാണ് യുവതിയെ ഞെട്ടിച്ചത്. പിന്നീട് ചെക്ക് - ഇൻ കോഡ് നൽകിയെങ്കിലും യുവതിക്ക് അവിടെ പോകാൻ ധൈര്യം വന്നില്ല. തന്‍റെ തിരിച്ചറിയൽ രേഖകളും താൻ തനിച്ചാണെന്നും വൈകി എത്തുമെന്ന വിവരവും ഉടമയ്ക്ക് അറിയാമെന്നതും, അയാൾക്ക് വാതിലുകൾ തുറക്കാൻ കഴിയുമെന്നതും യുവതിയിൽ വലിയ സുരക്ഷാ ഭീതിയുണ്ടാക്കി. "സന്ദേശം കണ്ടതും എനിക്ക് വളരെ അസ്വസ്ഥത തോന്നി. തുടർന്ന് അവിടെയുള്ള താമസം റദ്ദാക്കി, ഇരട്ടി തുക നൽകി മറ്റൊരു ഹോട്ടലിൽ മുറിയെടുത്തു. റദ്ദാക്കൽ സമയം കഴിഞ്ഞതിനാൽ പണം തിരികെ ലഭിക്കില്ലെങ്കിലും സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെ ചെയ്തത്. അയാൾ ഒരുപക്ഷേ ഉദ്ദേശിച്ചത് വഷളത്തരമായിരിക്കില്ല, എങ്കിലും എന്‍റെ സുരക്ഷയെക്കുറിച്ചുള്ള തീരുമാനമെടുക്കാൻ ഞാൻ നിർബന്ധിതയായി," യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി ആളുകളാണ് യുവതിയുടെ പോസ്റ്റിന് പിന്തുണയുമായി എത്തിയത്. യുവതിയുടേത് അമിത പ്രതികരണമല്ലെന്നും, സ്വന്തം സുരക്ഷ മുൻനിർത്തി എടുത്ത തീരുമാനം പൂർണ്ണമായും ശരിയാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു. തൊഴിൽപരമായ അതിർവരമ്പുകൾ ലംഘിക്കുന്ന ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്നും, അനാവശ്യ അപകടങ്ങളിൽ ചെന്നുപെടുന്നതിനേക്കാൾ നല്ലത് സ്വന്തം മനസ്സിൽ തോന്നുന്ന സംശയങ്ങളെ വിശ്വസിച്ച് സുരക്ഷിതമായിരിക്കുന്നതാണെന്നും പോസ്റ്റിന് താഴെ നിരവധിപേർ കുറിച്ചു. അമ്മയുടെ അവസാന 14 ദിവസം ക്യാമറയിൽ പകർത്തി മകൻ; രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു 16 കോടി ലോട്ടറിയടിച്ചു, ഒന്നും സംഭവിക്കാത്തതുപോലെ ലഞ്ച് ബ്രേക്കിനുശേഷം ജോലി തുടർന്ന് യുവതി 2 വയസുകാരിയുടെ പ്രീസ്‌കൂൾ പ്രവേശനത്തിന് 1.5 ലക്ഷം രൂപ ഡൊണേഷൻ! പോസ്റ്റ് അഭിഭാഷക ധരിച്ച വസ്ത്രത്തെ കോടതിയില്‍ പരസ്യമായി ചോദ്യം ചെയ്ത് ജഡ്ജി; പോസ്റ്റ് വൈറൽ

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.