You have successfully subscribed the newsletter.
പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ മാറ്റുന്ന തീരുമാനം പിൻവലിക്കണം - ജബീന ഇർഷാദ്
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ റെയിൽവെ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ പരിപാടിയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുക ആയിരുന്നു. ന്യൂസ് ബ്യൂറോ, മലപ്പുറം
മലപ്പുറം: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്നും കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ നിഷേധിക്കരുതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു.
Advertisment
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ റെയിൽവെ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ പരിപാടിയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുക ആയിരുന്നു.
കേരളത്തിന്റെ റെയിൽവേ വികസനത്തിൽ മലബാർ നേരിടുന്ന അവഗണനയ്ക്ക് ഇനിയും അറുതിയായിട്ടില്ലെന്നും യാത്രക്കാരുടെ എണ്ണത്തിലും റെയിൽവേ വരുമാനത്തിലും വലിയ പങ്കുവഹിക്കുന്ന മലബാറിന് അതിനനുസരിച്ചുള്ള ട്രെയിൻ സർവീസുകളും സ്റ്റോപ്പുകളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു.
ഡിവിഷന്റെ പരിപാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ മാറ്റുന്നത് നിലവിലുള്ള റെയിൽവേ സംവിധാനത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നതിനൊപ്പം മലബാറിന്റെ റെയിൽവേ വികസനത്തിനും ഗുരുതരമായ തിരിച്ചടിയാകും.ധിയും പ്രവർത്തന മേഖലയും ചുരുങ്ങുന്നതോടെ ഭാവിയിലെ വികസന പദ്ധതികൾക്കും പുതിയ സർവീസുകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള കേരളത്തിന്റെ സാധ്യതകൾ കൂടുതൽ പരിമിതപ്പെടും.
മലബാറിന്റെ വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ട്രെയിൻ സർവീസുകളും കൂടുതൽ സ്റ്റോപ്പുകളും സ്റ്റേഷൻ വികസനവും പാതയുടെയും സിഗ്നൽ സംവിധാനങ്ങളുടെയും നവീകരണവും ആവശ്യമായിരിക്കെയാണ് മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റാനുള്ള നീക്കം.
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള തുടർച്ചയായ അവഗണനയുടെ ഭാഗമായാണോ ഈ നീക്കമെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്.
കേരളത്തിന്റെ റെയിൽവേ വികസനത്തെ പിന്നോട്ടടിക്കുന്ന ഇത്തരം തീരുമാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഡിവിഷൻ ദുർബലപ്പെടുത്തുന്നതിന് പകരം പാലക്കാട് ഡിവിഷനെ ശക്തിപ്പെടുത്തി മലബാറിന്റെ റെയിൽവേ ആവശ്യങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും ജബീന ഇർഷാദ് പറഞ്ഞു.
മലപ്പുറത്തോടും മലബാറിനോടുമുള്ള റെയിൽവേ അവഗണന തുടരുകയാണെന്നും വലിയ ജനസംഖ്യയും ശക്തമായ യാത്രാ ആവശ്യവുമുള്ള മലപ്പുറം ജില്ലയ്ക്ക് അർഹമായ റെയിൽവേ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി. സഫീർ ഷാ പറഞ്ഞു.
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിരവധി ദീർഘദൂര ട്രെയിനുകൾക്ക് ആവശ്യമായ സ്റ്റോപ്പുകൾ ഇല്ലാത്തത് യാത്രക്കാരോടുള്ള കടുത്ത അവഗണനയാണ്. തിരൂരിൽ കൂടുതൽ ദീർഘദൂര ട്രെയിൻ സ്റ്റോപ്പുകളും മികച്ച യാത്രാ സൗകര്യങ്ങളും ഉറപ്പാക്കണം.
പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ മാറ്റാനുള്ള തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും കേരളത്തിന് പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കുകയും മലബാറിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ തീരുമാനം പിൻവലിക്കുന്നതുവരെ പ്രതിഷേധം ശക്തമായ സമരമായി മുന്നോട്ട് കൊണ്ടുപോകുമെന്നും വിഷയം കൂടുതൽ ശക്തമായ ജനകീയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരുമെന്നും കെ വി സഫീർ ഷാ പറഞ്ഞു. അദ്ദേഹം അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു.
ആരിഫ് ചുണ്ടയിൽ, സലീന അന്നാര, ഹബീബ് സി പി , അഡ്വ. സഹീർ കോട്ട് എന്നിവർ സംസാരിച്ചു.
ശറഫുദ്ദീൻ കൊളാടി, ശബീർ കൊടിഞ്ഞി, ഷാജഹാൻ, ഹാരിസ് എടയൂർ, അശ്റഫലി തിരൂർ, ലുബ്ന കൊടിഞ്ഞി, കുഞ്ഞാലി മാസ്റ്റർ വേങ്ങര, ആയിഷമ്മു , റീന സാനു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Read More
Related Articles
Read the Next Article
Latest Stories
(0)Comments