പ്രീമിയം മോഡുലാർ സ്വിച്ചുകളുമായി വി-ഗാർഡ്

പ്രീമിയം മോഡുലാർ സ്വിച്ചുകളുമായി വി-ഗാർഡ്
View on original source
Category: Blend
Share
Archive
Like
തൃശൂർ: ആധുനിക വീടുകളുടെ ഇന്റീരിയറിന് അനുയോജ്യമായ പ്രീമിയം മോഡുലാർ സ്വിച്ചുകളും ഡിസൈനർ കവർ പ്ലേറ്റുകളും വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വിപണിയിലിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി, ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാമചന്ദ്രൻ വെങ്കട്ടരാമൻ, മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിൻ, നാഷണൽ പ്രോഡക്ട് ഹെഡ് വിമൽ ദീക്ഷിത് എന്നിവർ ചേർന്നാണ് ഉത്പന്നങ്ങൾ പുറത്തിറക്കിയത്. അരിസോ, സൈറോ എന്നീ സ്വിച്ച് ശ്രേണികളും പേസാർട്ട്, ട്രോഷിയ കവർ പ്ലേറ്റുകളുമാണ് കമ്പനി അവതരിപ്പിച്ചത്. വ്യത്യസ്ത ഇന്റീരിയർ ശൈലികൾക്ക് ഇണങ്ങുന്ന നിറങ്ങളിലും ഫിനിഷുകളിലുമാണ് അരിസോ സ്വിച്ചുകൾ ലഭ്യമാകുന്നത്. അക്രിലിക്, ഗ്ലാസ്, മെറ്റൽ, വുഡ്, മാർബിൾ ഫിനിഷുകളിൽ പേസാർട്ട് കവർ പ്ലേറ്റുകൾ ലഭിക്കും. പേസാർട്ട് ഡിസൈനിന് 2026ലെ ഇന്ത്യാസ് ബെസ്റ്റ് ഡിസൈൻ അവാർഡ് ലഭിച്ചിരുന്നു. മിനിമലിസ്റ്റ് രൂപകൽപനയുള്ള സൈറോ ശ്രേണിയിൽ അൾട്രാ-സ്ലിം പ്രൊഫൈലും സുഗമമായ പ്രവർത്തനവുമാണ് പ്രത്യേകത. ഇതിന് അനുയോജ്യമായ ട്രോഷിയ കവർ പ്ലേറ്റുകൾ വിവിധ നിറങ്ങളിൽ ലഭ്യമാണ്. സുരക്ഷയ്ക്കും ദീർഘകാല ഉപയോഗത്തിനും പ്രാധാന്യം നൽകി ഫ്‌ളെയിം റിട്ടാർഡന്റും ഇംപാക്ട് റെസിസ്റ്റന്റുമായ മെറ്റീരിയലുകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അരിസോ, പേസാർട്ട് ശ്രേണികൾക്ക് 15 വർഷവും സൈറോ, ട്രോഷിയ ശ്രേണികൾക്ക് 10 വർഷവും വാറന്റിയാണ്. ആധുനിക വീടുകളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സമഗ്ര ഉൽപ്പന്നശ്രേണി കെട്ടിപ്പടുക്കുന്നതിലാണ് വി-ഗാർഡ് ഊന്നൽ നൽകുന്നതെന്ന് മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. രാജ്യത്തുടനീളമുള്ള വി-ഗാർഡ് ഡീലർ ശൃംഖല വഴി പുതിയ ശ്രേണികൾ ലഭ്യമാകും.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.