മൂന്ന് തലമുറകളുടെ ആത്മബന്ധത്തിന്റെ കഥ; സിനി സ്‌കറിയയുടെ 'തലയണ' പൂർത്തിയാകുന്നു

മൂന്ന് തലമുറകളുടെ ആത്മബന്ധത്തിന്റെ കഥ; സിനി സ്‌കറിയയുടെ 'തലയണ' പൂർത്തിയാകുന്നു
View on original source
Category: Entertainment
Share
Archive
Like
Jaihind TV News Report Jaihind TV Web Desk September 08, 2026 1 min read SAVE: Login to save ആലപ്പുഴ: സിനിമയെന്ന ദൃശ്യമാധ്യമത്തിന്റെ വിശാലമായ സാധ്യതകളെ പ്രയോജനപ്പെടുത്തി മനുഷ്യജീവിതത്തിലെ നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളുടെയും ബന്ധങ്ങളുടെയും കഥ പറയുന്ന 'തലയണ' എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. ഷോർട്ട് ഫിലിമുകളിലൂടെയും ടെലിഫിലിമുകളിലൂടെയും ശ്രദ്ധേയയായ സിനി സ്‌കറിയയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ആലപ്പി ടാക്കീസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടനാടിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ഒരു കുടുംബത്തിലെ മൂന്ന് തലമുറകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തലമുറകൾ തമ്മിലുള്ള ആത്മബന്ധം, സ്‌നേഹം, സ്വാർത്ഥ മോഹങ്ങൾ എന്നിവയെല്ലാം ഇഴചേർത്ത് ഹൃദയസ്പർശിയായ രീതിയിലാണ് സിനി സ്‌കറിയ ചിത്രം ഒരുക്കിയിരിക്കുന്നത്. കലാരംഗത്ത് സജീവമായ ഒട്ടേറെ കലാകാരന്മാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 'മറിമായം' പരമ്പരയിലൂടെ ശ്രദ്ധേയനായ ഹരിപ്പാട് ബ്രഹ്മൻ, 'പ്രണയവിലാസം' പരമ്പരയിലെ ദുർഗ ഹരിപ്പാട്, നിരവധി ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ച പൊന്നു കോട്ടയം എന്നിവർക്കൊപ്പം സുനിൽ സി. പി., ശശി പള്ളുരുത്തി, പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ, ജനീഷ് കുട്ടനാട്, ആൻ്റെണി ആപ്പിച്ചേരി, ആലപ്പി ജോൺസൺ, അനിൽ വിളവനാൽ, ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി, സാജൻ കിടങ്ങറ, രതീഷ് ശശിധരൻ മാണിക്യൻ, മനോഹരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വി.ജി. റുഡോൾഫാണ്. ഛായാഗ്രഹണവും എഡിറ്റിംഗും സിറിൾ ജോർജ് നിർവ്വഹിക്കുമ്പോൾ ജനീഷ് കെ. ടി. ഡി. ആണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ: വാഴൂർ ജോസ്

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.